കടയുടെ തറ തുരന്ന് കയറാൻ ശ്രമിച്ചു, നടന്നില്ല. പിന്നെ പൂട്ട് തല്ലിപ്പൊളിച്ചു. മേശവലിപ്പിൽ നിറയെ പണമുണ്ടാകുമെന്ന് കരുതി. ഇല്ല. അപ്പോഴതാ കാണുന്നു, പൊന്നിൻവിലയുള്ള വെളിച്ചെണ്ണ. 600 രൂപ വീതം വിലയുള്ള 30 കുപ്പി. കള്ളൻ ഹാപ്പി. അതെടുത്തു. തറ തുരന്നതിന്റെയും പൂട്ട് തല്ലിപ്പൊളിച്ചതിന്റെയും ക്ഷീണം മാറ്റാൻ ഫ്രിഡ്ജിൽ നിന്ന് ഒരു സോഫ്റ്റ് ഡ്രിങ്കെടുത്ത് കുടിച്ചു. പത്ത് പാക്കറ്റ് പാലും ഒരു പെട്ടി ആപ്പിളും കൂടി എടുത്തു. എല്ലാം കൂടി ചാക്കിലിട്ട് പുറത്തേക്ക്. അവിടെയതാ സിസിടിവി. അതിന്റെ കേബിളൊക്കെ അറുത്തുമുറിച്ചിട്ടു കള്ളൻ പോയി. സംഭവം നടന്നത് ആലുവയിൽ തോട്ടുമുഖം പാലത്തിന് സമീപം ഷാ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട് കടയിൽ. കടയുടമ പുത്തൻപുരയിൽ അയൂബിന് മുഖം തെളിയണമെങ്കിൽ കടയിൽ നിന്ന് ഹാപ്പിയായി പോയ കള്ളൻ എത്രിയും പെട്ടെന്ന് പൊലീസിന്റെ പിടിയിലാകണം.
Attempting to break into the shop by digging through the floor didn't work. So, the thief smashed the lock instead. The thief expected to find a cash-filled drawer, but there was nothing. Then, he spotted it: highly valuable coconut oil. He was thrilled to find 30 bottles, each worth ₹600. This incident took place at Sha Vegetables and Fruits, a shop near Thottumukham Bridge in Aluva. The shop owner, Ayoob Puthenpurayil, is hoping that the thief, who left the shop so happily, is caught by the police.
Also Read
ജോലി മോഷണം, ഫിക്‌സഡ് സാലറിയും ശമ്പളവും താമസവും ഉറപ്പ്; വെറൈറ്റി മോഷണസംഘം പിടിയില്‍ :: https://malayalam.oneindia.com/news/india/up-police-caught-group-of-thieves-who-got-fixed-salary-food-and-accommodation-for-their-theft-495459.html?ref=DMDesc
നടി അനുശ്രീയുടെ പിതാവിന്റെ കാർ മോഷ്‌ടിച്ചയാൾ പിടിയിൽ; പിന്നാലെ പുറത്തുവന്നത് മോഷണ പരമ്പര :: https://malayalam.oneindia.com/news/kerala/actress-anushrees-car-theft-case-suspect-arrested-more-stories-of-theft-has-been-out-493107.html?ref=DMDesc
വളപട്ടണം മോഷണം: പരാതിയില്‍ വൈരുധ്യം? നഷ്ടമായതിലും അധികം തുക കണ്ടെടുത്തു, സ്വര്‍ണം കുറഞ്ഞു :: https://malayalam.oneindia.com/news/kannur/valapattanam-theft-contradiction-in-complaint-here-is-what-complainants-reaction-491609.html?ref=DMDesc
~HT.24~